സബ് കളക്ടറെ അപമാനിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍ എം എല്‍ എ
സബ് കളക്ടറെ അപമാനിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍ എം എല്‍ എ
സബ് കളക്ടറെ അപമാനിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍ എം എല്‍ എ. തന്‍റെ പരാമര്‍ശം സബ് കളക്ടറെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എസ് രാജേന്ദ്രന്‍ എം എല്‍ എ പറഞ്ഞു.
മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണം തടഞ്ഞതുമായി ബന്ധപ്പെട്ടാണ് എസ് രാജേന്ദ്രന്‍ എം എല്‍ എ സബ് കളക്ടറെ കുറിച്ച് മോശമായി സംസാരിച്ചത്.
റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം തടയാന്‍ എത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചും സംസാരിച്ച എം എല്‍ എ രാജേന്ദ്രനെതിരെയും സത്യവാങ്ങ്മൂലത്തിലൂടെ അറിയിക്കുമെന്ന് സബ് കളക്ടര്‍ രേണു രാജ് നേരത്തെ അറിയിച്ചിരുന്നു.
മുതിരപ്പുഴയാറു കയ്യെറിയാന് പഞ്ചായത്ത് അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നത്. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് നിയമങ്ങളും ഉത്തരവുകളും കാട്ടി പറത്തി പഞ്ചായത്ത് തന്നെ അനധികൃത നിര്‍മ്മാണം നടത്തുന്നത്.
Leave a Reply
You must be logged in to post a comment.