വിവാഹത്തിന് ഒരാഴ്ച്ച മുൻപേ എംഎല്‍എയുടെ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി!
വിവാഹത്തിന് ഒരാഴ്ച്ച മുൻപേ എംഎല്‍എയുടെ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി!
ഈറോഡ് : തമിഴ്നാട്, ഭവാനിസാഗർ AIADMK എം എൽ എ S. ഈശ്വരന്റെ പ്രതിശ്രുതവധു കാമുകനോടൊപ്പം ഒളിച്ചോടി. 43 കാരനായ ഈശ്വരനും ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനിയായ 23 വയസ്സ്കാരി ആർ സന്ധ്യയുമായുള്ള വിവാഹം സെപ്റ്റംബർ 12 ന് ഈറോഡ് സത്യമംഗലത്തിനടുത്തുള്ള ബന്നാരി അമ്മൻ കോവിലിൽ വച്ച് നടക്കാനിരിക്കെയാണ് പ്രതിശ്രുതവധുവിന്റെ തിരോധാനം.
ശനിയാഴ്ച്ച 11 മണിയോടെ സത്യമംഗലത്തിനടുത്തുള്ള സഹോദരിയുടെ വീട്ടലേക്കെന്നും പറഞ്ഞാണ് എം സി എ ക്കാരിയായ സന്ധ്യ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും ഇവിടെയെത്തിയിട്ടിട്ടില്ല എന്നറിഞ്ഞതിനെത്തുടർന്ന് വീട്ടുകാർ സന്ധ്യയ്ക്കായി തിരച്ചിൽ നടത്തി. സന്ധ്യയുടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു.
ഒടുവിൽ ഞായറാഴ്ച്ച സന്ധ്യയുടെ അമ്മ തങ്കമണി കടത്തൂർ പോലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. തന്റെ മകൾ സന്ധ്യ തിരുപ്പൂരിലെ കൊളത്തുപാളയത്തുള്ള വിഗ്‌നേഷുമായി പ്രണയത്തിലായിരുന്നെന്നും സന്ധ്യ ഇയാൾക്കൊപ്പം ഒളിച്ചോടിയതായി സംശയിക്കുന്നുണ്ടെന്നും ഇവർ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എം എൽ എ ഈശ്വറിന്റെ ആദ്യവിവാഹമാണിതെന്നും, മറ്റൊരു പെൺക്കുട്ടിയെ കണ്ടെത്തി നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്തത്തുമെന്നും അടുത്ത ബന്ധുക്കളിലൊരാൾ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം, അസ്സംബ്ലി സ്പീക്കർ പി ധനപാൽ തുടങ്ങിയവരുൾപ്പെടെ മന്ത്രിമാരും എഎൽഎമാരും വിവാഹത്തിന് എത്താനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്.
Leave a Reply