പ്രിയങ്കയുടെ മഹാറാലിയില്‍ മോഷ്ട്ടാക്കളുടെ വിളയാട്ടം

പ്രിയങ്കയുടെ മഹാറാലിയില്‍ മോഷ്ട്ടാക്കളുടെ വിളയാട്ടം

പ്രിയങ്കാഗാന്ധിയുടെ റാലിയില്‍ പങ്കെടുത്ത അമ്പതോളം പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. ഇവര്‍ പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രിയങ്കാഗാന്ധിയുടേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്.

ലഖ്നൗവിനെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ചതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ കൂറ്റന്‍ റാലി. ലഖ്നൗ വിമാനത്താവളത്തിനടുത്ത് നിന്ന് ആരംഭിച്ച് സംസ്ഥാന പാര്‍ട്ടി ആസ്ഥാനം വരെയായിരുന്നു റാലി.

റാലിയില്‍ പങ്കെടുത്ത് മടങ്ങിപ്പോയ അമ്പതോളം പേരുടെ കയ്യിലും തങ്ങളുടെ മൊബൈല്‍ ഫോണുകളോ പണമോ പഴ്സോ ഇല്ലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം, അസിസ്റ്റന്റ് സിറ്റി മജിസ്ട്രേറ്റ്, കോണ്‍ഗ്രസ് വക്താവ് തുടങ്ങിയവരാണ് പരാതിയുമായി രംഗത്തെത്തിയത്.

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. പിന്നീട് തങ്ങളുടെ മൊബൈല്‍ ഫോണും പഴ്സും മോഷണം പോയതായി ആരോപിച്ച് അമ്പതോളം പേര്‍ രംഗത്തെത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply