‘മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു’

ചെന്നൈ : രാജ്യത്ത് ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നത് സ്ത്രീകള്‍ കാരണമെന്ന് പ്രമുഖ സംവിധായകന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും നടനും സംവിധായകനുമായ ഭാഗ്യരാജ് പറഞ്ഞു. പൊള്ളാച്ചി പീഡനം പ്രമേയമാക്കി നിര്‍മിച്ച ‘കരുത്തുകള്‍ പതിവ് സെയ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അദ്ദേഹം തന്റെ നിഗമനങ്ങൾ വെളിപ്പെടുത്തിയത്.

‘പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ ആണ്‍കുട്ടികള്‍ മാത്രമല്ല കുറ്റകാര്‍. പെണ്‍കുട്ടികളുടെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്താണ് ആണ്‍കുട്ടികള്‍ കുറ്റകൃത്യം നടത്തിയിരിക്കുന്നത്. സ്ത്രീകള്‍ അവസരമുണ്ടാക്കി കൊടുക്കുന്നത് കൊണ്ടാണ് പുരുഷന്‍മാര്‍ തെറ്റ് ചെയ്യുന്നതെന്നും ഭാഗ്യരാജ് പറഞ്ഞു’.

‘മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവിടെ സ്ത്രീകള്‍ അവസരം നല്‍കുന്നതുകൊണ്ടു മാത്രമാണ് ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത്. എല്ലായ്പ്പോഴും ആണ്‍കുട്ടികളെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി’

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply