സെല്‍ഫി ദുരന്തം വീണ്ടും; വീട്ടമ്മ കൊക്കയിലേക്ക് വീണ് മരിച്ചു

സെല്‍ഫി ദുരന്തം വീണ്ടും; വീട്ടമ്മ കൊക്കയിലേക്ക് വീണ് മരിച്ചു

സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് യുവതി മലമുകളില്‍ നിന്നും താഴെവീണ് മരിച്ചു. 900 അടി താഴ്ചയിലുള്ള താഴ്‌വാരത്തിലേക്കാണ് യുവതി വീണത്. 35 കാരിയായ ന്യൂഡല്‍ഹി സ്വദേശിനി സരിത ചൗഹാനാണ് ദുരന്തത്തിന് ഇരയായത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈ അടുത്തുള്ള മതെരാന്‍ മലനിരകളിലെത്തിയതാണ് ദമ്പതികള്‍.

കാഴ്ച കാണാനെത്തി ചൊവ്വാഴ്ച വൈകീട്ട് 6.30ാടെ സെല്‍ഫി എടുക്കേ കാല്‍ വഴുതി വീഴുകയായിരുന്നു. ശക്തമായ കാറ്റില്‍ ബാലന്‍സ് പോയാണ് താഴേക്ക് പതിച്ചതെന്ന് ഭര്‍ത്താവ് മൊഴി നല്‍കി. സംഭവ സമയത്ത് ഭര്‍ത്താവ് രാം മോഹന്‍ ചൗഹാനും കുട്ടികളും ഒപ്പമുണ്ടായിരുന്നു. പോലീസ് ആദിവാസി സംഘത്തിന്റെയും നാട്ടുകാരുടേയും സഹായത്തോടെ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply