സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ
സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ
തലയോലപ്പറമ്പ്: വിവാഹ സൽക്കാരനെത്തിയ സ്ത്രീകൾ വസ്ത്രം മാറുന്നത് മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയ യുവാവ് അറസ്റ്റിൽ.കൊടുങ്ങല്ലൂർ ഉഴവത്തു കടവ് ആലിപ്പറമ്പിൽ അൻവർ സാദിത്തിനെയാണ് (23) തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ചടങ്ങിൽ ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകളുടെ ദൃശ്യങ്ങളാണ് മൊബൈലിൽ പതിഞ്ഞത്.ചടങ്ങിൽ ഇവന്റ് മാനേജറായാണ് ഇയാൾ എത്തിയത്.
വസ്ത്രം മാറാനായി കയറിയപ്പോൾ മൊബൈൽ ക്യാമറ ഓണാക്കി വച്ച് ഇറങ്ങുകയായിരുന്നു.ശേഷം കയറിയ രണ്ട് സ്ത്രീകൾ റൂമിൽ വസ്ത്രം മാറുകയും ചെയ്തു.മൂന്നാമതു കയറിയ യുവതിയുടെ ശ്രദ്ധയിൽ ഓണാക്കിയ നിലയിൽ ക്യാമറ പെടുകയായിരുന്നു. ശേഷം മൊബൈൽ കൈക്കലാക്കിയ ശേഷം പോലീസിൽ അറിയിച്ചു.എന്നാൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞ വരെ കാത്തശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പിന്നീട് കോടതിയിൽ ഹാജരാക്കി.
Leave a Reply