പോസ്റ്റ്‌ ഓഫീസ് ഓൺ വീൽസ് ‘ മൊബൈൽ പോസ്റ്റ്‌ ഓഫീസ് നാളെ മുതൽ

മൊബൈല്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് നാളെ മുതല്‍

കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കായി തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന്റെ കീഴില്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ്/ മൊബൈല്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് നാളെ(04-04-2020) മുതല്‍ പ്രവര്‍ത്തനം തുടങ്ങും.

സേവിംഗ്സ് ബാങ്ക് നിക്ഷേപം, പണം പിന്‍വലിക്കല്‍, ഇ-മണി ഓര്‍ഡറുകള്‍, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവക്കുള്ള സൗകര്യം സഞ്ചരിക്കുന്ന പോസ്റ്റോഫീസുകളില്‍ ലഭ്യമാണ്. സമീപത്തെ പ്രധാന പോസ്റ്റ് ഓഫീസിനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ഇതിന്റെ സേവനം ലഭ്യമാകുക.

കോവിഡ് രോഗപ്രതിരോധം സംബന്ധിച്ച ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ഓഫീസിന്റെ പ്രവര്‍ത്തനമെന്ന് ഡിവിഷണല്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

പോസ്റ്റോഫീസിന്റെ സേവനം ലഭ്യമാകുന്ന സ്ഥലവും സമയവും:

ശനിയാഴ്ച(04-04-2020): തുമ്പ സെന്റ് സേവേഴ്സ് കോളജ്- രാവിലെ 10 മുതല്‍ 11 വരെ, കഴക്കൂട്ടം -11 മുതല്‍ 12 വരെ, കണിയാപുരം-ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട്, പള്ളിപ്പുറം-2 മുതല്‍ 3 വരെ

ചൊവ്വാഴ്ച(07-04-20): കിഴുവലം-രാവിലെ 10-11, അവനവഞ്ചേരി-11-12 മണി, ആലംകോട്- ഉച്ചക്ക് 1-2, കല്ലമ്പലം- 2-3,

ബുധനാഴ്ച(08-04-20): മൂങ്ങോട് രാവിലെ 10-11, ചെറുന്നിയൂര്‍-11-12,, മണമ്പൂര്‍- ഉച്ചക്ക് 1-2,വടശ്ശേരിക്കോണം- 2-3

വ്യാഴാഴ്ച(09-04-20): നാവായിക്കുളം-രാവിലെ 11-12, പള്ളിക്കല്‍-കിളിമാനൂര്‍-ഉച്ചക്ക്് 1-2, മടവൂര്‍-പള്ളിക്കല്‍- 2-3

ശനിയാഴ്ച(11-04-20)-പെരുങ്ങുഴി-രാവിലെ 10-11, ചിറയിന്‍കീഴ്-11-12, അഞ്ചുതെങ്ങ്- ഉച്ചക്ക് 1-2, കടക്കാവൂര്‍- 2-3

തിങ്കളാഴ്ച(13-04-20)–വക്കം രാവിലെ 10-12,, വെന്നിക്കോട് -11-12, മേല്‍വെട്ടൂര്‍- ഉച്ചക്ക് 1-2, നെടുങ്ങണ്ട- 2-3

ചൊവ്വാഴ്ച(14-04-20)-ശ്രീനിവാസപുരം രാവിലെ 10-11, അയിരൂര്‍-വര്‍ക്കല-11-12, ഇടവ-ഉച്ചക്ക് 1-2,പാളയംകുന്ന് – 2-3

മൊബൈല്‍ പോസ്റ്റോഫീസിന്റെ ശരിയായ റൂട്ട് അറിയേണ്ടവര്‍ ഡിവിഷണല്‍ ഓഫീസ് കണ്‍ട്രോള്‍ റൂമിലെ 0471-2464814, 2464794 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*