സാഞ്ചസിനെതിരെ മോഡല്‍ നടത്തിയ ലൈംഗിക ആരോപണം: വിവാദം കനക്കുന്നു

സാഞ്ചസിനെതിരെ മോഡല്‍ നടത്തിയ ലൈംഗിക ആരോപണം: വിവാദം കനക്കുന്നു

പരാഗ്വേ മോഡല്‍ നടത്തിയ ലൈംഗിക ആരോപണങ്ങള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫോര്‍വേഡ് അലക്‌സി സാഞ്ചസ്. സാഞ്ചസ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും ലൈംഗികചുവയില്‍ സംസാരിച്ചെന്നുമുള്ള മോഡലായ മിര്‍താ സോസിന്റെ വെളിപ്പെടുത്തലാണ് വിവാദമായതോടെ പ്രതികരണവുമായി സാഞ്ചസിന്റെ ഏജന്റ് രംഗത്ത് എത്തി.

ആരോപണം അടിസ്ഥാനരഹിതമാണെന്നും അവരുമായി താരത്തിന് യാതൊരു ബന്ധവുമില്ലെന്നും ഏജന്റ് പ്രതികരിച്ചു. സാഞ്ചസിന്റെ പേരില്‍ നിരവധി വ്യാജ ഇന്‍സ്ഗ്രാം, ട്വിറ്റര്‍ അക്കൌണ്ടുകളുണ്ടെന്നും അതിലൂടെ നടക്കുന്ന സംഭാഷണങ്ങള്‍ക്ക് താരം ഉത്തരവാദിയല്ലെന്നും ഏജന്റ് വിശദീകരിച്ചു.

സാഞ്ചസ് തന്നെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചെന്നും ഒരേസമയം പല സ്ത്രീകളുമായി സാഞ്ചസിന് ബന്ധം ഉണ്ടായിരുന്നെന്നും മിര്‍താ സോസ് കഴിഞ്ഞദിവസം ആക്ഷേപിച്ചത് വിവാദമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന സൂപ്പര്‍ മോഡലാണ് മിര്‍താ സോസ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply