മോദിയോടുള്ള ഇഷ്ടം വിവാഹത്തിലെത്തിച്ചു
മോദിയോടുള്ള ഇഷ്ടം വിവാഹത്തിലെത്തിച്ചു
രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ മോദിയെ പിന്തുണച്ച് ഇട്ട കമന്റ് ലൈക്ക് ചെയ്ത് കണ്ടുമുട്ടിയ രണ്ടുപേര്‍. പിന്നീട് പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരായി. എന്നാല്‍ ജീവിതത്തിലേയ്ക്ക് കടന്നപ്പോള്‍ നേരിടേണ്ടിവന്നത് കൊടും പീഡനങ്ങള്‍.
അല്‍പിക എന്ന പെണ്‍കുട്ടിയാണ് തന്റെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ ഭര്‍ത്താവും കുടുംബവും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നാണ് അല്‍പികയുടെ ആരോപണം.
കഴിഞ്ഞ ഡിസംബറില്‍ നമോ ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന അല്‍പികയുടെയും ഭര്‍ത്താവ് ജയ്‌ദേവിന്റെയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
മോദി കാരണമാണ് തങ്ങള്‍ വിവാഹിതരായത് എന്ന് കുറിച്ചാണ് ജയ്‌ദേവ് ഈ ചിത്രം ഷെയര്‍ ചെയ്തത്. അതിവേഗമാണ് ജയ്‌ദേവിന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയത്.
എന്നാല്‍ ജയ്‌ദേവ് പിന്നീട് ഈ കുറിപ്പ് ഡിലീറ്റ് ചെയ്തിരുന്നു. അറിയാതെ ഡിലീറ്റ് ആയതാണെന്ന വിശദീകരണവുമായി എത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 31നാണ് ഇവര്‍ വിവാഹിതരായത്.
ഇപ്പോള്‍ ഒരുമാസത്തിന് ശേഷമാണ് അല്‍പിക തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ചിത്രം അനുവാദമില്ലാതെ ജയ്‌ദേവ് പ്രസിദ്ധിക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് അല്‍പിക പറയുന്നത്. ഗുജറാത്തിലെ ജാംനനഗര്‍ സ്വദേശിയാണ് ജയ്‌ദേവ്
Leave a Reply