ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ്‌ ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ അറസ്റ്റിൽ

ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ്‌ ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ അറസ്റ്റിൽ

ക്രിക്കറ്റർ മുഹമ്മദ്‌ ഷമിയും ഭാര്യ ഹസിൻ ജ ഹാനും വിവാദങ്ങളുടെ ലോകത്തിന് പുതിയതല്ല. റിപോർട്ടുകൾ പ്രകാരം ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ അമോറ പോലീസ് അറസ്റ്റ് ചെയ്തു.

ഷമിയുടെ വീട് ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഷമിയുമായി തെറ്റിൽ കഴിയുന്ന ഹസിൻ വീട്ടിലെത്തി അമ്മയും സഹോദരനുമായി തർക്കത്തിലാവുന്നത്.

സെക്ഷൻ 151 പ്രകാരം വീട്ടുകാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഷമിക്കെതിരെ മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച് ഭാര്യ ഹസിൻ കേസ് കൊടുത്തിരുന്നു.

ഇതിനെ തുടർന്ന് 2018 ഐപിഎൽ മത്സരത്തിന് മുന്നോടിയായി ബിസിസിഐ യുടെ വാർഷിക കരാറിൽ നിന്ന് ഷമിയെ ഒഴിവാക്കുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply