മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍
മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍
ഈ വര്‍ഷത്തെ പത്മഭൂഷണ്‍ പുരസ്‌കാരം മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും. ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ, നടനും നര്‍ത്തകനുമായ പ്രഭുദേവ, ഛായാഗ്രാഹകന്‍ കെ ജി ജയന്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് ഭാരതരത്‌ന ലഭിച്ചു. മരണാനന്തരബഹുമതിയായാണ് ഭൂപന്‍ ഹസാരികയ്ക്കും നാനാജി ദേശ്മുഖിനും പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read >> പിഴ തുകയില്‍ കുറവ് കാണിച്ച് പണം തട്ടിയെടുത്തു; കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐക്ക് സസ്പെന്‍ഷന്‍
പിഴ തുകയില്‍ കുറവ് കാണിച്ച് പണം തട്ടിയെടുത്തു കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്. ഐക്ക് സസ്പെന്‍ഷന്‍. എസ്.ഐ ഹബീബുള്ളയെ സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സഞ്ജയ്കുമാര്‍ ഗുരുദിന്‍ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വാഹന പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നടക്കം വലിയ പിഴ ചുമത്തുകയും അത് കുറച്ച് കാണിച്ച് റസീറ്റ് സമര്‍പ്പിച്ചുവെന്നുമാണ് കണ്ടെത്തല്‍.
ഹബീബുള്ളയ്ക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ഇത് സംബന്ധിച്ചുയര്‍ന്നിരുന്നു. തുടര്‍ന്ന് ഹബീബുള്ളയ്ക്കെതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിലാണ് ഹബീബുള്ള ഭീഷണിപ്പെടുത്തി പണം തട്ടിയതായി കണ്ടെത്തിയത്.
സ്പെഷ്യല്‍ ബ്രാഞ്ച് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോട്ട് ഡി.ജി.പിക്ക് കൈമാറുകയും സസ്പെന്‍ഷന് ഉത്തരവിടുകയുമായിരുന്നു.
അര്‍ദ്ധരാത്രിയില്‍ വീടിനടുത്തുള്ള വനിതാ ഹോസ്റ്റലില്‍ എസ്.ഐ വന്നത് ചോദ്യം ചെയ്തതിന് 16 വയസ്സുള്ള ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നതടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഹബീബുള്ള നേരത്തെ തന്നെ കുപ്രസിദ്ധി നേടിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Leave a Reply
You must be logged in to post a comment.