‘ഓരോ പിറന്നാളും മരണത്തിലേക്കുള്ള നമ്മുടെ ദൂരം കുറയ്ക്കുന്നു’; മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്

‘ഓരോ പിറന്നാളും മരണത്തിലേക്കുള്ള നമ്മുടെ ദൂരം കുറയ്ക്കുന്നു’; മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്

സൂപ്പര്‍സ്റ്റാല്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ഗംഭീരമായാണ് ആരാധകര്‍ ആഘോഷിച്ചത്. സിനിമയില്‍ നിന്നും അല്ലാതെയും നിരവധിപേരാണ് താരത്തിന് ആശംസയുമായെത്തിയിരുന്നത്.

തന്റെ ജന്മദിനത്തില്‍ ഒട്ടും മറക്കാതെ പതിവു പോലെ താരം തന്റെ ബ്ലോഗ് എഴുത്തുമായി വന്നിരിക്കുകയാണ് ആരാധകര്‍ക്കു മുമ്പില്‍. തനിക്ക് കിട്ടിയ പിറന്നാളാശംസയ്ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ബ്ലോഗ് അരംഭിച്ചത്.

ബ്ലോഗ് പോസ്റ്റ്:

വീണ്ടും ഒരു ദിനം..ദിവസങ്ങള്‍ക്ക് മുമ്പേ ആശംസകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. അതിപ്പോഴും തുടരുന്നു..ദീര്‍ഘായുസ് നേര്‍ന്നു കൊണ്ട്,നല്ല തുടര്‍ ജീവിതം ആശംസിച്ച് കൊണ്ട്, ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച് കൊണ്ട്.

അറിയുന്നവരും അറിയാത്തവരായും ഒരുപാട് പേര്‍..ഈ സ്‌നേഹവും പ്രാര്‍ത്ഥനയുമാണ് എന്നെ ഞാനാക്കിയത്, ഇന്നും ഇടറാതെ നിലനിര്‍ത്തുന്നത്..ഭാവിയിലേക്ക് സഞ്ചരിക്കാന്‍ പ്രചോദിപ്പിക്കുന്നത്..എല്ലാവര്‍ക്കും നന്ദി. എന്റെയും എന്റെ കുടുംബത്തിന്റെയും സ്‌നേഹം.

അടുത്ത ദിവസം ആകുമ്പോഴേക്കും ആശംസകളുടെ ഈ പെരുമഴ തോരും,ആഘോഷങ്ങള്‍ തീരും എല്ലാവരും പിരിയും. വേദിയില്‍ ഞാന്‍ മാത്രമാകും. അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കും.ഞാന്‍ നടന്ന ദൂരങ്ങള്‍, എന്റെ കര്‍മ്മങ്ങള്‍ എല്ലാം എന്റെ ഉള്ളില്‍ തെളിഞ്ഞു മായും..fade in fade otu ദൃശ്യങ്ങള്‍ പോലെ.

അത് കഴിയുമ്പോള്‍ ഒരുപാട് തിരിച്ചറിവുകള്‍,ബോധ്യങ്ങള്‍ എന്നിവയെല്ലാം എന്നിലേക്ക് വന്നു നിറയും,ഞാന്‍ പിന്നെയും യാത്ര തുടരും. ഇങ്ങനെയാണ് എന്റെ ഓരോ പിറന്നാളുകളും പെയ്തു തീരാറുള്ളത്.

യഥാര്‍ഥത്തില്‍ പിറന്നാളുകള്‍ ആഘോഷിക്കാനുള്ളതാണോ എന്ന് ജീവിതത്തെ കുറിച്ച ആഴത്തില്‍ ചിന്തിച്ച പലസരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.ആ സംശയത്തില്‍ കാര്യവുമുണ്ട്.

ഓരോ പിറന്നാളും മരണത്തിലേക്കുള്ള നമ്മുടെ ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത് നിന്റെ സമയം തീരാറാവുന്നുവെന്ന് ആരോ ഓര്‍മ്മപ്പെടുത്തുന്നു. ശേഷിച്ച സമയത്തിന്റെ വില മനസിലാക്കിതരുന്നു..

ആ മനസിലാക്കലില്‍ നിന്നാവണം നാം ഭാവി ജീവിതത്തിന് രൂപം നല്‍കാന്‍. ഒരോ പിറന്നാള്‍ ദിനത്തിലും അതിന് തൊട്ടുള്ള ദിനങ്ങളിലും ഞാനിത് അനുഭവിക്കുന്നു.നിഷ്‌കളങ്കരായി പിറന്ന മനുഷ്യന്‍ ലോകത്തിന്റെ വാണിഭങ്ങ
ളിലൂടെ കടന്നുപേീയി ആരൊക്കെയോ ആയി മാറുന്നു.

ഒടുവില്‍ അവന് വീണ്ടും നിഷ്‌കളങ്കനാവേണ്ടതുണ്ട്. എല്ലാ ദര്‍പ്പങ്ങളുടെയും പടം പൊഴിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഒരു തിരമാല കടലില്‍ വീണടിയുന്നത് പോലെ ഒരു മണ്‍കുടം ഉടഞ്ഞ് മണ്ണായി മാറുന്നത് പോലെ..

അമ്മ മരിച്ചപ്പോള്‍ രമണ മഹര്‍ഷി ‘absorbed’ എന്ന വാക്കാണ് ഉപയോഗിച്ചത് എന്ന് കേട്ടിട്ടുണ്ട്. അങ്ങിനെ ലയിക്കണമെങ്കില്‍ വാനസങ്ങളെല്ലാം ഒടുങ്ങണം. ഒരു മുളന്തുണ്ട് പോലെ മനുഷ്യന്‍ ശൂന്യനാവണം.അതിനാണ് ശ്രമം..ഏറ്റവും മനോഹരമായ മരണമേത് എത് എന്ന എന്നോട് ചോദിച്ചാല്‍ ശങ്കരാചാര്യയുടേതെന്നാണ് ഉത്തരം.

കാലം കഴിഞ്ഞപ്പോള്‍,കര്‍മ്മങ്ങള്‍ തീര്‍ന്നപ്പോള്‍ കേദാര്‍നാഥും കഴിഞ്ഞ് ഹിമാലയത്തിന്റെ മഞ്ഞുമലകള്‍ക്കപ്പുറത്ത് അദ്ദേഹം നടന്നുപോയി…അതുപോലെ മാഞ്ഞുപോകുക ഒരു സ്വപ്‌നമാണ് ഓരോ പിറന്നാള്‍ ദിനത്തിലും ഞാന്‍ ഒരു സ്വപ്‌നം കാണാറുണ്ട്. അത് ഒരിക്കലും യാഥാര്‍ഥ്യമാവില്ലെങ്കിലും. ഇങ്ങനെയായിരുന്നു മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*