ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലെ സമ്മാനം; ‘മുഖരാഗം’ ജീവചരിത്രം ഒരുങ്ങുന്നു
ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലെ സമ്മാനം; ‘മുഖരാഗം’ ജീവചരിത്രം ഒരുങ്ങുന്നു
ഇന്ന് 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആരാധകരുടെ വക അടിപൊളി ആഘോഷമാണുണ്ടായത സോഷ്യല്‍ മീഡിയയാകെ ലാലേട്ടന്റെ പോസ്റ്ററുകളും കട്ടിംങ്സുകളും മാത്രമാണ് കാണാന്‍ കഴിയുന്നത്.
എന്നാല്‍ തന്റെ പിറന്നാളാഘോഷത്തിന് മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് കിടിലന്‍ സര്‍പ്രൈസാണ് നല്‍കിയിരിക്കുന്നത്. ആരും പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസായിരുന്നു അത്. തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു പുസ്തകം വരുന്നുവെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
‘മുഖരാഗം’ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. പുസ്തകത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്. എന്തായാലും മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.
മുഖരാഗം എന്റെ ജീവചരിത്രമാണ്. നാല്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്.
ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ച എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന് നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ് ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്. 2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply