ഇട്ടിമാണി ചൈനയില്‍ എത്തി; ചിത്രം പുറത്ത് വിട്ട് മോഹന്‍ലാല്‍

ഇട്ടിമാണി ചൈനയില്‍ എത്തി; ചിത്രം പുറത്ത് വിട്ട് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം ചൈനയില്‍ എത്തിയിരിക്കുകയാണ്.

ചൈനയില്‍ നിന്നുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ലാലേട്ടന്റെ പുതിയ ചിത്രം. 32 വര്‍ഷത്തിനു ഇട്ടിമാണിയിലൂടെ ലാലേട്ടന്‍ വീണ്ടും തൃശൂര്‍ ഭാഷ സംസാരിക്കും എന്നുള്ള പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

കോമഡി എന്റര്‍ടൈന്‍മെന്റായണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ നേരത്തെ തന്നെ പ്രേക്ഷക നേടിയിരുന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പെ ഓവര്‍സീസ് വിതരണാവകാശം വിറ്റുപോയ ചിത്രമാണ് ഇട്ടിമാണി.

നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. സിഗപ്പൂര്‍, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ഓണത്തിനാകും ചിത്രം തിയേറ്ററില്‍ എത്തുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment