മന്‍ കി ബാത്ത് ഫെയിം രാജപ്പന്‍റെ പണം തിരികെ നല്‍കി




മന്‍ കി ബാത്ത് ഫെയിം രാജപ്പന്‍റെ പണം തിരികെ നല്‍കി

വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി ഉപജീവനം നടത്തുന്ന രാജപ്പന്‍റെ പണം തട്ടിയെടുത്ത സംഭവം വാര്‍ത്തയായി രുന്നു. കുമരകം മഞ്ചാടിക്കരി എന്‍.എസ്. രാജപ്പ​നെ പ്രധാനമന്ത്രി യുടെ മന്‍ കി ബാത്തിലൂടെ പ്രശംസിച്ചിരുന്നു.

രാജപ്പന്‍റെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെന്ന് പരാതിയുമായി രാജപ്പന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സഹോദരി വിലാസി നിയും മകനും ചേര്‍ന്നാണ് പണം തട്ടിയതെന്നും രാജപ്പന്‍റെ പരാതി യില്‍ പറയുന്നു.

പരാതി വാര്‍ത്ത ആയതോടെ സഹോദരി വിലാസിനി പണം തിരികെ അക്കൌണ്ടില്‍ തിരികെ നിക്ഷേപിച്ചു. പണം തിരിച്ചുകിട്ടിയാല്‍ പരാതി പിന്‍വലിക്കാമെന്ന്​ രാജപ്പന്‍ പൊലീസിനെ അറിയിച്ചിരുന്നു.

തിങ്കളാഴ്​ച വൈകീ​ട്ടോടെയാണ് ബന്ധു ബാങ്കില്‍ എത്തി പണം നിക്ഷേ പിച്ചത്. രാജപ്പ​ന്‍റെ അക്കൗണ്ടില്‍ നിന്ന്​ സഹോദരി പിന്‍വലിച്ച 5.08 ലക്ഷം രൂപയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌​ സാധനങ്ങള്‍ വാങ്ങിയ 20,000 രൂപയും ഉള്‍പ്പെടെ 5.28 ലക്ഷം രൂപയാണ് നിക്ഷേ പിച്ചത്.

വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി 21 ലക്ഷം രൂപ ലഭിച്ചിരുന്നു. രാജപ്പന്‍റെയും സഹോദരി വിലാസിനിയു ടെയും ജോയന്‍റ്​ അക്കൗണ്ടിലാണ് പണം എത്തിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*