വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു
വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു
വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വനത്തിനുള്ളില്‍ പോകുന്നവര്‍ ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങളിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.
Also Read >> മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കാന്‍ ഇനി മുതല്‍ ‘ഉറുമ്പ് റോബോട്ട്’
മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കുന്ന ‘ഉറുമ്പ് റോബോട്ട്’ വരുന്നു. രോഗാതുരമായ ശരീരഭാഗങ്ങളില്‍ രക്തക്കുഴലുകള്‍ വഴി മരുന്നുകള്‍ അവിടെമാത്രം നേരിട്ട് നല്‍കുകയാണ് ഇത്തരം ‘ഉറുമ്പ് റോബോട്ടു’കള്‍ ചെയ്യുന്നത്.
സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലുസാന്നെ, ഇ.ടി.എച്ച് സൂറിക് എന്നിവിടങ്ങളില്‍ നടന്ന ഗവേഷണമാണ് ഈ പുത്തന്‍ കണ്ടുപിടിത്തത്തിന് പുറകില്‍.
ആവശ്യമുളളിടത്ത് മാത്രം കൃത്യമായ അളവില്‍ മരുന്നുകള്‍ എത്തിച്ച് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. രോഗത്തിന്റെ സ്വഭാവമനുസരിച്ച് വലുപ്പത്തിലും രൂപത്തിലും ആവശ്യമായ മാറ്റങ്ങളോടെ ഈ റോബോട്ടുകളെ നിര്‍മിക്കാന്‍ സാധിക്കും.
ആന്തരികാവയവങ്ങളിലെ അണുബാധ, മുറിവുകള്‍, മുഴകള്‍ എന്നിവക്ക് ശസ്ത്രക്രിയ കൂടാതെ ചികിത്സ നല്കാന് പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് ഗവേഷകനായ ബ്രാഡ്ലി നെല്‍സണ്‍ പറഞ്ഞു. കൂടുതല്‍ ഫലപ്രദമായ ചികിത്സ ഇതിലൂടെ നല്‍കാനാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചികിത്സാരംഗത്തെ ചിലവും കാലയളവും കുറയ്ക്കാനും ഈ മാര്‍ഗത്തിലൂടെ സാധിക്കുമെന്നാണ് സ്വീസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലുസാന്നെയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
Leave a Reply