അസ്വഭാവികമരണം കൊലപാതകമെന്ന് തെളിഞ്ഞു

അസ്വഭാവികമരണം കൊലപാതകമെന്ന് തെളിഞ്ഞു

മൂവാറ്റുപുഴ മേക്കടമ്പിൽ ബിനോയിയുടെ മരണം അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവുവുമായി ബന്ധപ്പെട്ട് വാളകം മേക്കടമ്പ് ഓലിച്ചൽ വീട്ടിൽ രാജീവി ( 45 ) നെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 17 ന് ആണ് ബിനോയി മരണപ്പെട്ടത്. സംഭവത്തിൽ ദുരൂഹത തോന്നിയതിന്‍റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്‍റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി മൂവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്.

മരണപ്പെട്ട ബിനോയിയും, സുഹൃത്ത് രാജിവ് ഒന്നിച്ചാണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.

മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ മുഹമ്മദ്.എം.എ, എസ്.ഐ ജോൺ, എ.എസ്.ഐ ഷക്കീർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*