കമന്റടിച്ചത് ചോദ്യം ചെയ്ത യുവതിക്കു നേരെ സദാചാര ആക്രമണം: സംഭവം കണ്ണൂരില്‍

കമന്റടിച്ചത് ചോദ്യം ചെയ്ത യുവതിക്കു നേരെ സദാചാര ആക്രമണം: സംഭവം കണ്ണൂരില്‍

കമന്റടിച്ചത് ചോദ്യം ചെയ്ത യുവതിക്കു നേരെ സദാചാര ആക്രമണം. കണ്ണൂരിലെ തലശ്ശേരി പയ്യാമ്പലം ബീച്ചിലാണ് യുവതിക്കു നേരെ സദാചാര ആക്രമണം ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെത്തിയ രണ്ടംഗ സംഘം സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്ന യുവതിയൊട് മോശം കമന്റടിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബീച്ചില്‍ എത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ കമന്റടിക്കുകയും ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ഇടത് കയ്യൊടിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply