സദാചാര ഗുണ്ടായിസം: മാവേലിക്കരയില്‍ ദമ്പതിമാര്‍ക്ക് ക്രൂര മര്‍ദ്ദനം

സദാചാര ഗുണ്ടായിസം: മാവേലിക്കരയില്‍ ദമ്പതിമാര്‍ക്ക് ക്രൂര മര്‍ദ്ദനം

മാവേലിക്കരയില്‍ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. കായംകുളം മുതുകുളം തെക്ക് ശിവഭവന്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവര്‍ക്കാണ് സദാചാര പോലീസ് ചമഞ്ഞെത്തിയ യുവാക്കളുടെ ക്രൂരമായി മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ദമ്പതികള്‍ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വിദേശത്തു ജോലിയുള്ള ശിവപ്രസാദ് സംഗീതയോടും സംഗീതയുടെ സഹോദരന്‍ അഭിജിത്തിനുമൊപ്പമാണ് ടിക്കറ്റ് സംബന്ധിച്ച ആവശ്യത്തിനായി മാവേലിക്കരയിലെത്തിയത്. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ മൂവരും കണ്ടിയൂര്‍ കടവിലെത്തി. കടവില്‍ ഉണ്ടായിരുന്ന ഒരാള്‍ ശിവപ്രസാദുമായി വാക്കുതര്‍ക്കം ഉണ്ടായി. പിന്നീട് കൂടുതല്‍ ആളുകള്‍ എത്തുകയും ദമ്പതികളെ മര്‍ദ്ദിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment