ലൈം​ഗികബന്ധം രാവിലെയാക്കാം…….​ഗുണങ്ങളേറെ

അതി രാവിലെയുള്ള ലൈം​ഗികബന്ധം ശരീരത്തിനും മനസിനും ഏറെ ഊർജം പകരുന്ന ഒന്നാണ് , മോണിങ് സെക്‌സ് ചെയ്യുന്നത് കൊണ്ട് ഏറെ ഗുണങ്ങളാണ് ലഭിക്കുന്നത്. ഒരു ദിവസത്തേക്കു മുഴുവനുള്ള ഉന്മേഷം നല്‍കാന്‍ ഇതിനു സാധിക്കുമന്നൊണ് പഠനങ്ങള്‍. പ്രമുഖ സൈക്കോതെറാപ്പിസ്‌റ് ആയ വിഹാന്‍ സായാല്‍ പറയുന്നത് മോണിങ് സെക്‌സിന് ഏറെ ഗുണങ്ങള്‍ ഉണ്ടെന്നാണ്.

രാത്രി മുഴുവനും നീണ്ടുനിന്ന നല്ലൊരു ഉറക്കം കഴിഞ്ഞുള്ള സെക്‌സിന് ഒരു ദിവസത്തെ മുഴുവന്‍ ആശങ്കകളെയും ടെന്‍ഷനുകളെയും അകറ്റാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, അതിരാവിലെ നമ്മുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഏറെ ഉയര്‍ന്നിരിക്കും. ഇത് സെക്‌സ് ആസ്വദിക്കാനും സഹായിക്കും.

നിങ്ങളുടെ പങ്കാളിയുമായുള്ള ആത്മബന്ധം ഉറപ്പിക്കാന്‍ പോലും ഇതു സഹായിക്കുമെന്നു പറയപ്പെടുന്നു. ശരീരം ഏറെ റിലാക്‌സ് ആയ അവസ്ഥയിലാകും പ്രഭാതത്തില്‍. ഈ നേരമുള്ള സെക്‌സ് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് സെക്‌സ് നടക്കുമ്പോള്‍ ശരീരം പുറംതള്ളുന്നത്. അതായത് ജോഗിങ് ചെയ്യുന്നതിനേക്കാള്‍ ഗുണകരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*