കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം

Moroccan Lady Killed Boyfriend

കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം

Moroccan Lady Killed Boyfriendപ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. ഏഴ് വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചതിന്റെ പ്രതികാരമായാണ് കാമുകിയുടെ ഈ ക്രൂരത. മൊറോക്കന്‍ സ്വദേശിനിയായ യുവതി ഇപ്പോള്‍ അല്‍ ഐന്‍ പോലീസിന്‍റെ വിചാരണ നേരിടുകയാണ്.

Also Read >>പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍

യുവാവുമായി പ്രണയത്തിലായിരുന്നപ്പോള്‍ യുവതി ഇയാളെ സാമ്പത്തികമായും സഹായിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇവരെ ഉപേക്ഷിച്ചു പോവുകയും മറ്റൊരു വിവാഹത്തിന് തയ്യാറാവുകയും ചെയ്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.കൊന്ന് ചെറിയ കഷ്ണങ്ങളാക്കി ഇവര്‍ കഴിക്കുകയും തൊഴിലാളികളായ പാകിസ്ഥാനികള്‍ക്ക് വിളമ്പുകയും ചെയ്തു.

Also Read >> സബ് ഇന്‍സ്പെക്ടര്‍ താമസിക്കുന്ന മുറിയില്‍ യുവതി മരിച്ച നിലയില്‍

മൂന്ന് മാസമായി യുവാവിനെ കാണാനില്ലെന്ന് കാണിച്ചു ഇയാളുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നിടത്ത് അന്വേഷിച്ചിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

Also Read >>കാമുകന് വിവാഹാലോചന നടക്കുന്നതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവതി ദുബായിൽ അറസ്റ്റിലായി

അല്‍ഐന്‍ പോലീസ് ഇവരുടെ താമസസ്ഥലത്ത് നടത്തിയ വിശദമായ അന്വേഷണത്തില്‍ വീട്ടിലെ ബ്ലെന്‍ഡറില്‍ മനുഷ്യന്റെ പല്ല് കണ്ടതോടെയാണ് കൊലപാതകം സംബന്ധിച്ച സംശയമുണര്‍ന്നത്.ഡി എന്‍ എ പരിശോധനയില്‍ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പല്ല് കണ്ടെടുത്തതോടെ യുവതി കുടുങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment