കാശ്മീരില്‍ സുരക്ഷാ സേന കൊടും ഭീകരനെ വധിച്ചു

most wanted terrorist zeenat-ul-islam killed

കാശ്മീരില്‍ സുരക്ഷാ സേന കൊടും ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സേന കൊടുംഭീകരനുൾപ്പെടെ രണ്ടുപേരെ വധിച്ചു. കുൽഗാം ജില്ലയിലെ കാട്പോറ മേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഭീകര വാദികളുടെ കമാണ്ടര്‍ സീനത്തുൽ ഇസ്‌ലാമിനെ ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തിയതായി സേന അറിയിച്ചു. ഹിസ്ബുൽ മുജാഹിദ്ദീനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ പിന്നീട് അല ബാദര്‍ എന്ന ഭീകര സംഘടനയുടെ കമാണ്ടാറായി പ്രവര്‍ത്തിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു.

രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ കമാണ്ടര്‍ സീനത്തുൽ ഇസ്‌ലാം ഉള്‍പ്പടെയുള്ള ഭീകരര്‍ ഒളിച്ചിരിക്കുന്ന പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. പരിശോധനക്കിടെ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെ നിന്നും വന്‍ ആയുധ ശേഖരം സേന കണ്ടെടുത്തു.യിട്ടുണ്ട്.

ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സേന കൊടുംഭീകരനുൾപ്പെടെ രണ്ടുപേരെ വധിച്ചു. കുൽഗാം ജില്ലയിലെ കാട്പോറ മേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment