‘ആധാര്‍ പുതുക്കിയത് പണിയായി’ ഒളിച്ചോടിയ അമ്മയും കാമുകനും പിടിയില്‍




‘ആധാര്‍ പുതുക്കിയത് പണിയായി’ ഒളിച്ചോടിയ അമ്മയും കാമുകനും പിടിയില്‍

ആലപ്പുഴ: മകളെ ഉപേക്ഷിച്ചു കാമുകനുമായി ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയില്‍. ഇവരെ രണ്ടു വര്‍ഷത്തിന് ശേഷമാണ് പിടിയിലായത്. ബങ്ങലുരുവില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കാമുകൻ ആധാറിലെ ചിത്രം പുതുക്കിയതാണ് ഇവരെ കണ്ടെത്താൻ കാരണമായത്. യുവതിയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതി യിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

യുവാവിന്‍റെ വീട്ടിൽ തപാലിലെത്തിയ ആധാർ കാർഡുകളാണ് കേസിൽ പോലീസിന് തുമ്പായത്. യുവതിയുമായി ഒളിച്ചോടിയ ശേഷം രണ്ടുതവണ യുവാവ് ആധാറിലെ ഫോട്ടോ പുതുക്കിയിരുന്നു.

ഈ സമയത്ത് ആധാറിന്റെ പ്രിന്‍റ് തപാലിൽ വീട്ടിലെത്തി. വീട്ടുകാർ ഇതു സൂക്ഷിച്ചിരിക്കുകയായിരുന്നെങ്കിലും മകൻ എവിടെയാണെന്ന് അറിയില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം ആധാര്‍ വന്ന വിവരം വീട്ടുകാര്‍ പറഞ്ഞതാണ് ഇരുവരെയും കണ്ടെത്താന്‍ സഹായിച്ചത്.

യുവാവ് അവിടെ ഒരു വാഹനഷോറൂമിലും യുവതി ഒരു ഫിറ്റ്‌നസ് സെന്ററിലും ജോലി ചെയ്യുകയായിരുന്നു. ചേപ്പാട് സ്വദേശിയായ യുവതി രണ്ട് വർഷം മുൻപ് 9 വയസ് പ്രായമുള്ള മകളെ ഉപേക്ഷി ച്ചാണ് കായംകുളം പുതുപ്പള്ളി സ്വദേശിയായ യുവാവിന് ഒപ്പം ഒളിച്ചോടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*