സിനിമ ഷൂട്ടിങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: അമ്മയും മകളും മരിച്ചു

സിനിമ ഷൂട്ടിങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: അമ്മയും മകളും മരിച്ചു

ബംഗളൂരുവില്‍ സിനിമ ഷൂട്ടിങ്ങിനിടയില്‍ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോള്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം. അമ്മയും അഞ്ച് വയസുള്ള മകളും മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം.

ഒരു കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെ കാര്‍ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് പകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സുമന്‍ ബാനു, അഞ്ചു വയസുള്ള മകള്‍ അയേഷ ബാനു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസുള്ള മകള്‍ക്കും പൊള്ളലേറ്റതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. ഇവര്‍ ഷൂട്ടിംഗ് കാണാന്‍ എത്തിയതായിരുന്നു

രണം എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗ്യാസ് സിലിണ്ടറിന്റെ മെറ്റല്‍ കവറിംഗിന് തീപിടിച്ച് ഷൂട്ടിംഗ് കണ്ടു നില്‍ക്കുന്നവരുടെ പുറത്തേക്ക് തെറിക്കുകയായിരുന്നു.

അപകട വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവിടെനിന്നും സ്ഥലം വിട്ടിരുന്നു. ഷൂട്ട് ചെയ്യുന്നതിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് വിവരം.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നോര്‍ത്ത് ഈസ്റ്റ് ഡിസിപി കല കൃഷ്ണ സ്വാമി പറഞ്ഞു.

വി സമുദ്രയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിരു സര്‍ജ, ചേതന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ 80 ശതമാനവും ഷൂട്ട് ചെയ്ത് കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*