എറണാകുളത്ത് അമ്മക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം: കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു

എറണാകുളത്ത് വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലായി അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ കുട്ടികളില്‍ ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ഇവര്‍ യുവതിയും മക്കളും കോട്ടയം ഇ.എസ്.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച്ച ഉച്ചയോടെ സ്മിതയും കുട്ടികളും താമസിക്കുന്ന വാടക വീട്ടിന് ആരോ തീയിട്ടു. ഈ സമയം ഇവര്‍ വീട്ടിലില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.

പിറ്റേദിവസം വെളുപ്പിന് മൂന്നിമണിയോടെ ജനല്‍വഴി സ്മിതയുടെയും കുട്ടികളുടെയും മുഖത്ത് അജ്ഞാതന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ഉടന്‍തന്നെ രാമമംഗലം പോലീസും വാര്‍ഡ് മെമ്പറും സംഭവസ്ഥലത്തെത്തി.

സ്മിതയെയും കുട്ടികളെയും പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം ഇ.എസ്.ഐ ആശുപത്രയിലെത്തിച്ചു. മെഡിക്കല്‍ കോളേജില്‍നിന്ന് വിദഗ്ധ ഡോക്ടറെത്തിയാണ് കു
ട്ടികള്‍ക്ക് ചികിത്സ നല്‍കിയത്.

സ്മിതയുടെ മക്കള്‍ ഒന്‍പതിലും ഏഴിലും നഴ്സറിയിലും പഠിക്കുകയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും രാമമംഗലം എസ്.ഐ എബി പറഞ്ഞു.

ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് കഷ്ടത്തിലായ സ്മിതയുടെ കുടുംബത്തിന് പിറവം സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വീട് നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ക്രൂര
മായ ആക്രമണമുണ്ടായത്.

സ്മിതയുടെ മക്കള്‍ ഒന്‍പതിലും ഏഴിലും നഴ്സറിയിലും പഠിക്കുകയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും രാമമംഗലം എസ്.ഐ എബി പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*