ജപ്തി ഭീതിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി; മകള്‍ മരിച്ചു
ജപ്തി ഭീതിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി; മകള്‍ മരിച്ചു
നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് കേസിനാസ്പദമായ സംഭവം. മകള്‍ വൈഷ്ണവി (19) സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ അമ്മ ലേഖ(40)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. നെയ്യാറ്റിന്‍കരയിലെ കാനറാ ബാങ്കില്‍ നിന്ന് ഇവര്‍ അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് പലിശ സഹിതം തിരിച്ചടക്കേണ്ടത് 6,80,000 രൂപയായിരുന്നു. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. വീടും സ്ഥലവും സമ്പാദ്യവും നഷ്ടപ്പെടും എന്ന ഭീതിയില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം.
ജപ്തി നടപടികളുമായി ബാങ്കുകാര് നിരന്തരം വിളിച്ചിരുന്നതായും അയല്‍ക്കാര്‍ പറയുന്നു. വൈഷ്ണവി ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിന്‍കര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈഷ്ണവിയുടെ പിതാവ് മരപ്പണിക്കാരനാണ്.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply