അഞ്ചു വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റില്‍

അഞ്ച് വയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. യുവാങ് സിങ്(5) ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ തല ചുമരില്‍ ശക്തിയായി ഇടിച്ചതാണ് മരണകാരണം.

ഡല്‍ഹിയിലെ ബിജ്വാസല്‍ എന്ന സ്ഥലത്ത് കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം കുട്ടി പഠിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ റാണിയെയും കാമുകന്‍ നരേന്ദറിനെയും പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം നടക്കുമ്പോള്‍ റാണി സ്ഥലത്തില്ലായിരുന്നു. കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് കുട്ടിയുടേത് അപകട മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു.

അഞ്ച് വയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. യുവാങ് സിങ്(5) ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ തല ചുമരില്‍ ശക്തിയായി ഇടിച്ചതാണ് മരണകാരണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply