ആലുവയില്‍ മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു

ആലുവയില്‍ മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു

ആലുവയില്‍ സ്വന്തം മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

അമ്മ കുട്ടിയെ നിരന്തരം മര്‍ദിച്ചിരുന്നതായി അച്ഛന്‍ നേരത്തെ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതേസമയം ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി.

എന്നാല്‍ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കുട്ടിയുടെ തലച്ചോറിനകത്തെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.

തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ് എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെ ഇന്നലെ വൈകീട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുഞ്ഞ് വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ വധ ശ്രമത്തിനും ജ്യൂവനാല്‍ ജസ്റ്റിസ്‌ നിയമ പ്രകാരവും കേസെടുത്തു.

കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു.

അതേസമയം കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. പരിക്കെങ്ങനെ സംഭവിച്ചെന്നറിയാന്‍ വിശദമായി ചോദ്യംചെയ്ത് വരികയാണ്. ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment