സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മകനെ അമ്മ വെടിവെച്ചു കൊന്നു

സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മകനെ അമ്മ വെടിവെച്ചു കൊന്നു

ഹരിയാനയില്‍ സുഹൃത്തുമായുള്ള വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത മകനെ അമ്മ വെടിവെച്ചു കൊന്നു. ഹരിയാനയിലെ ജാജ്ര ജില്ലയിലെ പ്രമോദ് എന്ന 23 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമ്മ മീനാദേവിയെയും പ്രമോദിന്റെ സുഹൃത്തായ പ്രദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പ്രമോദ് ഗുരുഗ്രാമില്‍ ബൗണ്‍സറായി ജോലി ചെയ്യുകയായിരുന്നു. മീനാദേവിയാണ് കഴിഞ്ഞ ഫെബ്രുവരി 19 ന് പ്രമോദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

പ്രദീപ് പ്രമോദിനൊപ്പം ജോലി ചെയ്യുകയും ഇരുവരും നല്ല സുഹൃത്തുക്കളും ആയിരുന്നു. ഇതിനാല്‍ പ്രദീപ്, പ്രമോദിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകനാകുകയും വിധവയായ മീനാദേവിയുമായി വഴിവിട്ട ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രമോദ് അമ്മയെ ചോദ്യം ചെയ്തത്. തുടര്‍ന്ന് പ്രദീപ് വീട്ടിലേക്കു വരുന്നത് തടയുകയും ചെയ്തിരുന്നു.

ഇതില്‍ കലിപൂണ്ട അമ്മയും കാമുകനും ചേര്‍ന്ന് പ്രമോദിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. പ്രദീപിന്റെ രണ്ട് സുഹൃത്തുക്കളേയും ഒപ്പം കൂട്ടി ഇവരുടെ സഹായത്തോടെ മീനാദേവി മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment