നാലരവയസ്സുകാരിയെ അമ്മ മദ്യലഹരിയില്‍ വെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി
നാലരവയസ്സുകാരിയെ അമ്മ മദ്യലഹരിയില്‍ വെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി
നാലര വയസുകാരിയായ മകളെ അമ്മ മദ്യലഹരിയില്‍ കുടിവെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി. കോത്തഗിരി കൈകാട്ടിയിലെ സരിത (32) യാണ് മകള്‍ ശ്രീഹര്‍ഷിണിയെ കൊലപ്പെടുത്തിയത്. സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മൃതദേഹം വീടിന് 20 മീറ്റര്‍ അകലെയുള്ള കുടിവെള്ള ടാങ്കിലാണ് കണ്ടെത്തിയത്.
സരിതകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കോത്തഗിരി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ടാങ്കില്‍ കണ്ടെത്തിയത്.
പൊലീസ് സരിതയേയും, മറ്റൊരു മകളായ പ്രഭാഷിണിയേയും ചോദ്യം ചെയ്തപ്പോള്‍ സരിതയുടെ മറുപടിയില്‍ സംശയം തോന്നിയ പൊലീസ് വിശദമായ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഭര്‍ത്താവ് മരിച്ച സരിതക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഇവരെ സംരക്ഷിക്കാന്‍ സാധിക്കാത്തതിനാലാണ് ഒരു മകളെ കൊലപ്പെടുത്തിയതെന്നും, താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സരിത പൊലീസിനോട് സമ്മതിച്ചു.
നാലര വയസുകാരിയായ മകളെ അമ്മ മദ്യലഹരിയില്‍ കുടിവെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി. കോത്തഗിരി കൈകാട്ടിയിലെ സരിത (32) യാണ് മകള്‍ ശ്രീഹര്‍ഷിണിയെ കൊലപ്പെടുത്തിയത്. സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു.
Leave a Reply