ട്രാഫിക് നിയമ ലംഘനം: ഓണക്കാലത്ത് പിഴയില്ല; ബോധവത്കരണം മാത്രമെന്ന് ഗതാഗതമന്ത്രി

ട്രാഫിക് നിയമ ലംഘനം: ഓണക്കാലത്ത് പിഴയില്ല; ബോധവത്കരണം മാത്രമെന്ന് ഗതാഗതമന്ത്രി

ഗതാഗത നിയമ ലംഘനങ്ങളില്‍ അമിത പിഴ ഈടാക്കുന്നത് ഓണക്കാലത്ത് ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിയമം ലംഘിക്കുന്നവര്‍ക്ക് ബോധവത്കരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഗതാഗത നിയമ ഭേദഗതിയില്‍ ഇളവ് വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ആറു ദിവസംകൊണ്ട് പിഴയിനത്തില്‍ ലഭിച്ചത് 46 ലക്ഷം രൂപയാണ്. പ്രതിദിനം ശരാശരി എട്ടു ലക്ഷം രൂപയോളം പിഴയായി ലഭിക്കുന്നു. പരിഷ്‌കരിച്ച നിയമം വരുന്നതിനു മുന്‍പ് ഏഴൂ ലക്ഷത്തോളം രൂപയായിരുന്നു പിഴത്തുകയായി ഒരു ദിവസം ലഭിച്ചിരുന്നത്. ഒരു ലക്ഷത്തോളം രൂപയാണ് അധികമായി ലഭിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment