മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവെച്ചു

മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവെച്ചു

ജൂണ്‍ 18ന് നടത്താന്‍ തീരുമാനിച്ചിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ചു. ജിപിഎസ് സംവിധാനം നടപ്പാക്കുന്നത് മാറ്റിവെയ്ക്കും.

പതിനഞ്ച് വര്‍ഷത്തെ നികുതി, ഓട്ടോറിക്ഷ മീറ്റര്‍ സീല്‍ ചെയ്യുന്നത് വൈകിയാലുള്ള പിഴ തുടങ്ങിയ വിഷയങ്ങള്‍ 26ന് ഉന്നതതല ചര്‍ച്ച നടത്താനും തീരുമാനിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് ഇടുക്കി ഡിസ്ട്രിക്റ്റ് മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എം ബാബു അറിയിച്ചു.

ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വാഹന പരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.

ബസ്, ഓട്ടോ, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങള്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരുന്നത്. തൃശ്ശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് പണിമുടക്കാന്‍ തീരുമാനം കൈകൊണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment