കോർപറേറ്റ്വൽക്കരണത്തിനും കേന്ദ്രീകരണത്തിനുമുള്ള നീക്കം
കോർപറേറ്റ്വൽക്കരണത്തിനും കേന്ദ്രീകരണത്തിനുമുള്ള നീക്കം
സഹകരണ മേഖലയെ കോർപറേറ്റ്-വൽക്കരിക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ ഗൂഢശ്രമമാണ് ദേശീയതലത്തിൽ രൂപീകരിക്കുവാനുദ്യമിക്കുന്ന പുതിയ സഹകരണ നയ പിന്നിലുള്ളതെന്ന് ഡോ.ശശി തരൂർ അഭിപ്രായപ്പെട്ടു.
” പുതിയ ദേശീയ സഹകരണ നയം: നീക്കങ്ങൾ, ചിന്തകൾ, വെല്ലുവിളികൾ ” എന്ന വിഷയത്തിൽ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോ-ബാങ്ക് ആ ഡിറ്റോറിയത്തിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികേന്ദ്രീകരണമെന്ന സഹകരണ തത്വങ്ങൾക്ക് വിരുദ്ധവും ഭരണഘടനയുടെ ഫെഡറൽ സ്വഭാവം ലംഘിച്ചും സംസ്ഥാന വിഷയമായ സഹകരണത്തെ കേന്ദ്ര സർക്കാരിൻ്റെ കൈപ്പിടിയിലൊതുക്കുവാനുള്ള ശ്രമങ്ങളാണ് സഹകരണത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് വകുപ്പ് ചുമതല നൽകിയതിന് പിന്നിൽ.
സഹകരണ മേഖലയിലേക്ക് വിദേശ നിക്ഷേപം ക്ഷണിക്കണമെന്ന ആവശ്യം ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ നിന്നുയരുന്നത് ഇതോടൊപ്പം കാണേണ്ടതുണ്ട്.
ക്ഷേമസങ്കൽപലക്ഷ്യങ്ങളിൽ പടുത്തുയർത്തിയ സഹകരണ ബാങ്കുകളെ കോർപറേറ്റ് വരുമാന നികുതിയിൽ നിന്നുമൊഴിവാക്കുകയും ആവശ്യമുള്ള മൂലധന സഹായം നൽകി പരിപോഷിപ്പിക്കുന്ന സമീപനങ്ങളാണ് കേന്ദ്ര ഗവണ്മെൻ്റ് സ്വീകരിക്കേണ്ടത്.
കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. ശൂരനാട് രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ ജോയിൻ്റ് സെക്രട്ടറി കെ എസ് കൃഷ്ണ വിഷയമവതരിപ്പിച്ചു.
മുൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സി ദിവാകരൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ആൾ ഇന്ത്യ കോ-ഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി പ്രദീപ് കുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ കെ എസ് ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.
- നാട്യോത്സവം 22: വട്ടിയൂർക്കാവ് നടന ഗ്രാമത്തിൽ ഇന്ന് മുതൽ (ജൂൺ 23)
- അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
- വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
- കാപ്പ ചുമത്തി ജയിലിലടച്ചു
- ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
- നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
- പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യ വിതരണം മേയ് 30ന്
- പ്രോജക്ട് മാനേജ്മെന്റ് റീജിയണൽ കോൺഫറൻസ് 2022 കേരളത്തിൽ സംഘടിപ്പിച്ചു
- വാഹന മോഷണ കേസില്‍ യുവാക്കള്‍ പിടിയില്‍
- മാസ്ക്കടക്കമുളള മാലിന്യങ്ങൾ തള്ളിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
- കാപ്പ ചുമത്തി ജയിലിലടച്ചു
- പുതിയ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി
- സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ
- കലാഭവന്‍ ഫാ. ആബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു
- കോർപറേറ്റ്വൽക്കരണത്തിനും കേന്ദ്രീകരണത്തിനുമുള്ള നീക്കം
Leave a Reply