മൃഗഡോക്ടറുടെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

​ൈ​ഹ​ദ​രാ​ബാ​ദ്​: മൃ​ഗ​ഡോ​ക്​​ട​റാ​യ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം കൊ​ന്നു ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ നാല് പേരെ സൈബരാബാദ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്താകുന്ത ചെന്നകേശവാലു എന്നിവരാണ് പ്രതികള്‍. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ് (25) ആണ് പ്രധാന പ്രതി.
27 കാ​രി​യാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​ത്രി എ​ട്ടു​മ​ണി​ക്കു ശേ​ഷം ബം​ഗ​ളൂ​രു-​ഹൈ​ദ​രാ​ബാ​ദ്​ ഹൈ​വേ​യി​ലാണ് കൊടും ക്രൂരത അരങ്ങേറിയത്.

വൈകുന്നേരം 5.50 ഓടെ വീട്ടില്‍ നിന്നും ചര്‍മരോഗ വിദഗ്ദനെ കാണാനായിപുറപ്പെട്ട യുവതി ഷംഷാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപം ഇരുചക്രവാഹനം പാര്‍ക്ക് ചെയ്ത് ഷെയര്‍ ടാക്സി വഴി ക്ലിനിക്കിലേക്ക് പോയി. ഈ സമയത്ത്ടോള്‍ പ്ലാസക്ക് സമീപം ലോറി ജീവനക്കാരായ പ്രതികള്‍മദ്യപിക്കുകയായിരുന്നു. ഡോക്ടര്‍ സ്‌കൂട്ടര്‍ പാര്‍ക്ക്ചെയ്ത്പോകുന്നത്കണ്ട പ്രതികള്‍ അവരെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുകയും പ്രതികളിരൊളായജൊല്ലു നവീന്‍ യുവതിയുടെസ്കൂട്ടറിന്‍റെ പിന്‍ ചക്രം പഞ്ചറാക്കുകയും ചെയ്തു.

രാത്രി 9.18 ഓടെ​േഡാ​ക്​​ട​റെ കണ്ട് തിരിച്ചെത്തിയ യുവതിയോട് കേസിലെ മുഖ്യപ്രതിയായ ആരിഫ് സ്‌കൂട്ടര്‍ ശരിയാക്കാമെന്ന കാരണം പറഞ്ഞ് ഡോക്ടറെ സമീപിക്കുകയായിരുന്നു. മറ്റൊരു പ്രതി ജോല്ലു ശിവ സ്കൂട്ടര്‍ നന്നാക്കാനെന്ന് പറഞ്ഞ് വാഹനംതള്ളിക്കൊണ്ടു പോയി. കുറച്ച്‌ സമയത്തിന് ശേഷം റിപ്പയര്‍ ഷോപ്പുകളെല്ലാം അടച്ചിട്ടുണ്ടെന്ന് പറഞ്ഞു തിരിച്ചെത്തുകയായിരുന്നു.

തുടർന്ന് ഡോക്ടറെ ​റോ​ഡ​രി​കി​ലെ കാ​ട്ടി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ച്ച്‌​ കൊ​ണ്ടു​പോ​യി കൂ​ട്ട​ബലാത്സം​ഗ​ത്തി​നി​ര​യാക്കിയത്.യുവതിയുടെ വായയും മൂക്കും അടച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്.തുടര്‍ന്ന് പ്രതികള്‍ പെട്രോള്‍ വാങ്ങി മൃതദേഹം കത്തിച്ചെന്നും സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ പറഞ്ഞു.ടോള്‍ പ്ലാസയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ഒരു പാലത്തിനടിയിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*