‘വിരമിക്കലിന് ശേഷം തന്റെ മറ്റൊരു സ്വപ്നം യാഥാര്‍ത്ഥ്യമാകും’ ; എം എസ് ധോണി വെളിപ്പെടുത്തുന്നു
ഐസിസി ലോകകപ്പ് അടുത്ത് വരികയാണ്. പക്ഷെ ഇന്ത്യന്‍ നായകന്റെ വിരമിക്കല്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമിതല്ലായെന്ന് നമുക്കറിയാം. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിച്ചാല്‍ എന്തെല്ലാമായിരിക്കും ചെയ്യുകയെന്ന് വെളിപ്പെടുത്തുകയാണ് ധോണി.
കളിക്കളത്തിന് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഇനിമുതല്‍ പെയ്ന്റിങ് തുടങ്ങണമെന്നാണ് താരം. വൈറലായിക്കൊണ്ടിരിക്കുന്ന ധോണിയുടെ വീഡിയോയില്‍ തന്റെ പെയ്ന്റിങ്ങിനെ കുറിച്ചും താന്‍ വരച്ച ചിത്രങ്ങളും ഒക്കെ ആരാധകര്‍ക്ക് കാണിക്കുന്നുണ്ട്.
മാത്രമല്ല, പെയ്ന്റിങ് തുടങ്ങി ഒരു എക്സിബിഷന് ഉണ്ടായിരിക്കുമെന്നാണ് താരം പറയുന്നത്.’ ‘നിങ്ങളെല്ലാവരോടുമായി ഒരു രഹസ്യം പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.കുട്ടിക്കാലം മുതല്‍ ഞാന്‍ എപ്പോഴും ഒരു കലാകാരന് ആയിത്തീരാന്‍ ആഗ്രഹിച്ചിരുന്നു.
പക്ഷെ ഒരുപാട് ക്രിക്കറ്റ് കളിക്കാനായിരുന്നു എനിക്ക് കഴിഞ്ഞത്. എന്നാല്‍ ഇനിയുള്ള സമയം പെയ്ന്റിങ്ങിനായി ചെലവഴിക്കാന്‍ പോകുകയാണെന്ന് തുറന്ന്പറഞ്ഞ് ധോണി’.വീഡിയോയില്‍ ഉടനീളം തന്റെ ചിത്രങ്ങള്‍ ആരാധകര്ക്ക്പ്ര ദര്ശിപ്പിക്കുകയായിരുന്നു താരം. എന്തായാലും ധോണിയുടെ വീഡിയോ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply