ധോണിയുടെ വാഹനശേഖരത്തിലെ പുതിയഅതിഥി; ഇന്ത്യയിൽ ആദ്യത്തേതും

ധോണിയുടെ വാഹനശേഖരത്തിലെ പുതിയഅതിഥി; ഇന്ത്യയിൽ ആദ്യത്തേതും

റാഞ്ചി: ധോണിയുടെ വാഹനശേഖരത്തിലെ പുതിയഅതിഥിയെത്തി, മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വാഹനങ്ങളോടുള്ള കമ്പം ആരാധകര്‍ക്കെല്ലാം അറിയാം. ഇപ്പോഴിതാ ധോണിയുടെ വാഹനശേഖരത്തില്‍ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു.

ജീപ്പിന്റെ ഗ്രാന്‍ഡ് ഷെറോക്കി ട്രാക്ക്വാക്ക് എസ്‌യു‌വി ആണ് ധോണി സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഈ വാഹനം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ധോണിയെന്ന് ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടിലേക്ക് സ്വാഗതം, നിങ്ങളുടെ പുതിയ കളിപ്പാട്ടം എത്തിയിരിക്കുന്നു മഹി, താങ്കളെ ശരിക്കും മിസ് ചെയ്യുന്നു, പുതിയ അതിഥിയുടെ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു, ഇന്ത്യയിലെ ആദ്യത്തെയും ഒരേയൊരു കാറുമാണിത് എന്നായിരുന്നു സാക്ഷി ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

75.15 ലക്ഷംയ മുതല്‍ 88.69 രൂപവരെയാണ് കാറിന്റെ ഏകദേശ വില. എന്നാൽ കശ്മിരിര്‍ സൈനിക സേവനത്തിന് പോയ ധോണി ഇപ്പോള്‍ പാരാച്യൂട് റെജിമെന്റിനൊപ്പം പരിശീലനം നടത്തുകയാണ്.

വാഹനപ്രേമിയായ ധോണിയുടെ ശേഖരത്തില്‍ ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളുണ്ട്. കാറുകളോട് മാത്രമല്ല സൂപ്പര്‍ ബൈക്കുകളോടും ധോണിക്ക് കമ്പമുണ്ട്. കാവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്ക് സ്വന്തമായുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment