മുടിയഴകിന് പേരയില
മുടിയഴകിന്റെ കാര്യത്തിൽ ഞാനോ നീയോ എന്ന് ആണും പെണ്ണും മത്സരിക്കുമ്പോഴാണ് പ്രായഭേദമില്ലാതെ മുടികൊഴിച്ചലും അകാലനരയുമൊക്കെ ഇരുകൂട്ടർക്കും ഭീഷണിയാവുന്നത്. പരസ്യങ്ങളിലും മറ്റും കാണുന്ന എണ്ണകൾ മാറി മാറി പരീക്ഷിച്ചിട്ടും ഒരു രക്ഷയുമില്ലെന്ന് പരാതി പറയുന്നവർ നിരവധിയാണ്.
ഈ പ്രശ്നത്തിന് ഒരുഗ്രൻ പ്രതിവിധിയാണ് പേരയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ മുടികഴുകുക എന്നത്. അകാലനരയും മുടികൊഴിച്ചിലും മാറി ആരോഗ്യമുള്ള മുടി വളരാൻ ആഴ്ചയിൽ മൂന്ന് ദിവസം ഇത് ഉപയോഗിക്കാം.
ഒരു പിടി പേരയില ഒരു ലിറ്റർ വെള്ളത്തിലിട്ട് ഇരുപത് മിനിറ്റ് തിളപ്പിക്കുക. താരനുള്ളവർക്ക് പേരയിലവെള്ളത്തിൽ ഇത്തിരി നാരങ്ങാനീരുകൂടി ചേർക്കാം. ഈ മിശ്രിതം തണുത്ത്കഴിയുമ്പോൾ നല്ലപോലെ തലയിൽ തേച്ചുപിടിപ്പിച്ച് തണുത്ത വെള്ളത്തിൽ മുടി കഴുകിക്കളയാം. തുടർച്ചയായി ചെയ്താൽ ഫലമുണ്ടാവുമെന്നകാര്യത്തിൽ സംശയമേ വേണ്ട.
Leave a Reply