Mulanthuruthy theft case arrest l ബൈക്ക് മോഷ്ടാക്കളായ കൗമാരക്കാര്‍ പിടിയില്‍
ബൈക്ക് മോഷ്ടാക്കളായ കൗമാരക്കാര്‍ പിടിയില്‍ Mulanthuruthy theft case arrest
Mulanthuruthy theft case arrest മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണ കേസ്സിലെ പ്രതികളെ പിടികൂടി. സെപ്റ്റംബര്‍ മാസം 22 ന് മുളന്തുരുത്തി കാരിക്കോട് സ്കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ ബൈക്ക് മോഷ്ട്ടിച്ചു പൊളിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേരടങ്ങിയ സംഘത്തെ മുളന്തുരുത്തി പോലീസ് പിടികൂടിയത്.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
പിറവം നിരപ്പ് ഭാഗത്ത് കുഞ്ചോലത്ത് വീട്ടില്‍ ബോബന്‍റെ മകന്‍ അഭിലാഷ് ബോബന്‍ (20), പിറവം മുളക്കുഴം ഭാഗത്ത് മാന്‍കുഴിപ്പില്‍ വീട്ടില്‍ ജോസിന്‍റെ മകന്‍ നിഥിന്‍ (21), പിറവം കൊളരിക്കല്‍ ജംഗ്ഷന് സമീപം പ്ലാക്കൊമ്പേല്‍ വീട്ടില്‍ റെജിയുടെ മകന്‍ കുര്യാക്കോസ് റെജി (19),ഒാണക്കുര്‍ പാമ്പാക്കുട ഭാഗത്ത് വരിക്കശ്ശേരി കുടിയില്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ ശ്രീഹരി സുരേഷ് (19), തൃപ്പൂണിത്തുറ ചൂരക്കാട് ഭാഗത്ത് കൂട്ടുങ്കല്‍ വീട്ടില്‍ സജീവന്റെ മകന്‍ അനീഷ് കെ.എസ് (21) എന്നിവരാണ് അറസ്റ്റിലായത്.
കന്നഡ സിനിമാ ലോകത്തേക്ക് ചുവടുമാറ്റത്തിനൊരുങ്ങി മലയാളി നായികമാര്‍! ആ നടിമാര്‍ ഇവരാണ് ! കാണൂ
ഇവര്‍ക്കെതിരെ മുന്‍പും സമാനമായ കേസ്സുകള്‍ മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സബ്ബ് ഇന്‍സ്പെക്ടര്‍ എംവി,അരുണ്‍ ദേവ്, എ.എസ്.ഐ പീറ്റര്‍ പോള്‍, എസ്.സി.പി.ഒ ബിജു എന്‍.പി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Leave a Reply