മുളന്തുരുത്തി പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗമെത്തി; പള്ളിയില്‍ സംഘര്‍ഷം

കൊച്ചി: എറണാകുളം മുളന്തുരുത്തി മാര്‍തോമന്‍ ചെറിയ പള്ളിയില്‍ പ്രവേശിച്ച്‌ സുപ്രീം കോടതി വിധി നടപ്പിലാക്കുവാന്‍ ഓര്‍ത്തഡോക്സ് വിഭാഗം എത്തിയതിനെ തുടർന്ന് പള്ളിയില്‍ സംഘര്‍ഷം. പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു.
പള്ളിയുടെ ഭരണ നിയന്ത്രണ വിട്ടു കൊടുക്കില്ലെന്ന് പറഞ്ഞാണ് യാക്കോബായ വിഭാഗം പള്ളിയില്‍ സംഘടിച്ചത്. അതേസമയം, കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് പക്ഷം ആവശ്യപ്പെട്ടു. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഏതാനും ദിവസം മുമ്പും സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പള്ളിയിലേക്ക് പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം എത്തിയെങ്കിലും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.കോടതി വിധിയുടെ ലംഘനമാണ് നടക്കുന്നതെന്നും അധികാരികള്‍ വേണ്ടത് ചെയ്യണമെന്നുമാണ് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*