ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ അന്വേഷണം നേരിടുന്ന ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കവെ പരാതിക്കാരിയുടെ അഭിഭാഷകന്‍ പുതിയ വാദങ്ങള്‍ എഴുതിനല്‍കി. ഇതോടെ ഈ വാദങ്ങള്‍കൂടി പരിശോധിച്ചശേഷം വിധി പറയാന്‍ മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി തീരുമാനിക്കുകയായിരുന്നു.

അതേസമയം വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കവെ ബിനോയിയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കേസില്‍ വാദങ്ങള്‍ എഴുതിനല്‍കാനും കോടതി പരാതിക്കാരിയുടെ അഭിഭാഷകനെ അനുവദിച്ചു.

തനിക്കും കുട്ടിക്കും ബിനോയ് ടൂറിസ്റ്റ് വീസ അയച്ചുതന്നതിന്റെ രേഖകള്‍ യുവതി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ടൂറിസ്റ്റ് വീസ അയച്ചത് ബിനോയിയുടെ സ്വന്തം ഇ-മെയില്‍ ഐഡിയില്‍നിന്നാണെന്നും 2015 ഏപ്രില്‍ 21നാണ് വീസ അയച്ചതെന്നും യുവതി കോടതിയില്‍ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ബിനോയിയെ അറസ്റ്റുചെയ്യാന്‍ മുംബൈ പോലീസ് നീക്കം നടത്തുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ബിനോയി മൂന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply