മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്‍കിയ യുവതിക്ക് ലക്ഷങ്ങളുടെ പിഴ

മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്‍കിയ യുവതിക്ക് ലക്ഷങ്ങളുടെ പിഴ

മുംബൈ: മിണ്ടാപ്രാണികളോട് കരുണ കാണിച്ച യുവതിയ്ക്ക് കനത്ത പിഴ. തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കിയതിനാണ് യുവതിക്ക് ലക്ഷങ്ങളുടെ പിഴ വിധിച്ചത്. 3.60 ലക്ഷം രൂപയാണ് മുംബൈയിലെ ദി നിസാര്‍ഗ് ഹെവന്‍ സൊസൈറ്റി പിഴ ചുമത്തിയത്.

മൃഗ സ്നേഹിയും ഇവിടുത്തെ താമസക്കാരിയായ നേഹ ദത്വാനിക്കാണ് പിഴ ഒടുക്കണമെന്ന് കാണിച്ചു സൊസൈറ്റി നോട്ടീസ് നല്‍കിയത്. തെരിവ് നായകള്‍ക്ക് ഭക്ഷണം നല്‍കിയ ദിവസങ്ങള്‍ കണക്കാക്കിയാണ് പിഴ ചുമത്തിയിരിക്കുന്നത്.

തെരിവ് നായകള്‍ക്ക് ഭക്ഷണം നല്‍കിയ ഒരു ദിവസം 2500 രൂപയും സൊസൈറ്റി മെയിന്റനന്‍സ് ഫീസായി 75000 രൂപയും ചേര്‍ത്താണ് 3.60 ലക്ഷം പിഴ ചുമത്തിയിരിക്കുന്നത്.

സൊസൈറ്റി പരിസരത്തുവച്ച് തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വിലക്കുണ്ടെന്നും, ഇത് താമസക്കാര്‍ കൂട്ടായി എടുത്ത തീരുമാനമാണെന്നും സൊസൈറ്റി ചെയര്‍മാന്‍ മിതേഷ് ബോറ അറിയിച്ചു. എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നേഹ ദത്വാനി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment