എ.ടി.എമ്മില്‍ കയറിയ യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

എടിഎമ്മിനുള്ളില്‍ കയറിയ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് കുംഭര്‍കര്‍ (35) എന്നയാളാണ് അറസ്റ്റിലായത്. മുംബൈ മുലന്ദിലെ നവ്ഘാറിലുള്ള എ.ടി.എമ്മില്‍ ഞായാറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

പണം എടുക്കാനായി എ.ടി.എമ്മില്‍ കയറിയ യുവതിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. യുവാവിന്റെ പ്രകടനം പൂര്‍ണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച യുവതി വീഡിയോ ദൃശ്യം പോലീസിന് കൈമാറുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരു സ്വകാര്യ ക്ലബിലെ ജീവനക്കാരനാണ് യുവാവ്. സഹായിക്കാനെന്ന വ്യാജേന എടിഎം കൗണ്ടറില്‍ പ്രവേശിച്ച യുവാവ് പാന്റ്സിന്റെ സിബ്ബഴിച്ച് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ ചിത്രീകരിച്ചെന്ന് മനസിലാക്കിയതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 354, 509 പ്രകാരമാണ് പോലീസ് കേസെടുത്തത്ത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment