മൂന്നരവയസ്സുകാരിയെ പിതാവിന്റെ സുഹൃത്ത് ഫ്ളാറ്റില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊന്നു
മൂന്നരവയസ്സുകാരിയെ പിതാവിന്റെ സുഹൃത്ത് ഫ്ളാറ്റില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊന്നു
മുംബൈയില്‍ മൂന്നരവയസ്സുകാരിയെ പിതാവിന്റെ സുഹൃത്ത് ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഇന്നലെ വൈകിട്ട് 7.30 ഓടെ മുംബൈയിലെ കൊളാബയിലാണ് സംഭവം നടന്നത്. സനയാ ഹതിരാമണി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തില്‍ പ്രതി അനില്‍ ചുഗാനിയെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും അനിലും സുഹൃത്തുക്കളാണ്. ഇന്നലെ വൈകിട്ട് കുട്ടിയുടെ വീട്ടിലെത്തിയ പ്രതി സനയയെയും സഹോദരിയെയും സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. കുട്ടികള്‍ വീട്ടിലെത്തിയതും സനയയെ എടുത്ത് റൂമിനുള്ളിലേക്ക് പോയ അനില്‍ ജനല്‍ വഴി കുട്ടിയെ താഴേയ്ക്ക് എറിയുകയായിരുന്നു.
താഴെ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ വീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply