സിനിമ സ്റ്റൈലില്‍ ഓടുന്ന കാറിന് മുകളിലിരുന്ന് മദ്യപാനം; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

സിനിമ സ്റ്റൈലില്‍ ഓടുന്ന കാറിന് മുകളിലിരുന്ന് മദ്യപാനം; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

മുംബൈ: ഓടുന്ന കാറിന്റെ ഡോറില്‍ കയറിയിരുന്ന് പരസ്യമായി മദ്യപിച്ചുകൊണ്ട് യാത്ര ചെയ്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോളിവുഡ് ചിത്രങ്ങളിലേത് പോലെ അനുകരിച്ച് സാഹസം നടത്തി മദ്യപിക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്.

യുവാക്കള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുംബൈയിലെ സ്വദേശികളായ മുഹമ്മദ് ഷെയ്ക്ക് (20), സമീര്‍ സാഹിബോള്‍ (20), അനസ് ഷെയ്ഖ് (19) എന്നിവരാണ് അറസ്റ്റിലായത്.

മൂന്ന് പേരും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ്. പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം വൈറലായ വീഡിയോയില്‍ ബാന്ദ്ര സ്വദേശിയാണ് കാറിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞു.

യുവാക്കള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ പരിശോധിക്കുകയും കാര്‍ ഉടമയെ കണ്ടെത്തുകയും ചെയ്തതോടെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ശാസന നല്‍കി യുവാക്കളെ ജാമ്യത്തില്‍ കോടതി വിട്ടയക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment