യുവ ടെലിവിഷന്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
യുവ ടെലിവിഷന്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
യുവ ടെലിവിഷന്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടെലിവിഷന്‍ താരം രാഹുല്‍ ദീക്ഷിതാണ് ആത്മഹത്യ ചെയ്തത്.
മുംബയിലെ സ്വന്തം വീട്ടില്‍ ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. എന്നാല്‍ കാരണം വ്യക്തമല്ല. അതേസമയം തന്‍റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും രാഹുലിന്‍റെ പിതാവ് മഹേഷ് ആരോപിച്ചു.
പോലീസ് അന്വേഷണം ആരംഭിച്ചു. രാഹുലിന്‍റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും പിതാവ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥര്‍ മകന്റെ മരണം ആത്മഹത്യ ആക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെനും അദേഹം പറഞ്ഞു. എന്നാല്‍ മരണത്തിന് പിന്നില്‍ രൂപാലിയാനെന്നും മഹേഷ് ആരോപിച്ചു.
രണ്ട് പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ രാഹുല്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ലവ് യൂ എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഭിനയ മോഹവുമായി മുംബയില്‍ എത്തിയ രാഹുലിന് പക്ഷെ അഭിനയ രംഗത്ത് ചുവടുറപ്പിക്കാനായില്ല.
Leave a Reply