ഹോസ്പിറ്റല്‍ അടിച്ചു തകര്‍ത്ത പ്രതികള്‍ പിടിയില്‍

Munambam Hospital attack accused Arrested

ഹോസ്പിറ്റല്‍ അടിച്ചു തകര്‍ത്ത പ്രതികള്‍ പിടിയില്‍

മുനമ്പം മാണി ബസാറിലുള്ള നവഭാരത് ഹോസ്പിറ്റലില്‍ അതിക്രമിച്ച് കയറി ഹോസ്പിറ്റല്‍ തല്ലിപ്പൊളിച്ച കേസില്‍ രണ്ടു യുവാക്കളെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. മാല്യങ്കര സ്വദേശിയായ ചെമ്മരശ്ശേരി റാഫേലിന്റെ മകന്‍ ആന്‍റെറണി 34 വയസ്സ് , ചെട്ടിക്കാട് സ്വദേശിയായ താനിപ്പിള്ളി അഗസ്റ്റിന്‍റെ മകന്‍ 35 വയസ്സുള്ള ആന്‍റെണികിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മാല്യങ്കര ഭാഗത്തുള്ള ബാറില്‍ വച്ച് അടിപിടിയില്‍ പരിക്കുപറ്റി ചികിത്സക്കായി ഇന്നലെ വൈകീട്ട് 7 മണിയോടുകൂടി കിടത്തി ചികിത്സിക്കണമെന്ന ആവശ്യവുമായി ഹോസ്പിറ്റലില്‍ കയറിച്ചെന്ന് ബെഡ്ഡില്‍ കിടക്കുകയും ചികിത്സ ആവശ്യമാണ് എന്നു പറഞ്ഞ് ബഹളം ഉണ്ടാക്കുകയും ചെയ്തു.

ഈ സമയം ഡോക്ടര്‍ കിടത്തി ചികിത്സിക്കാന്‍ രോഗമൊന്നുമില്ലെന്ന് പറഞ്ഞതിന്‍റെ വിരോധം നിമിത്തം ഹോസ്പിറ്റലില്‍ ഉണ്ടായിരുന്ന ഡോക്ടറെയും നഴ്സുമാരെയും തെറി പറയുകയും കമ്പ്യൂട്ടറും മറ്റുപകരണങ്ങളും ,ജനല്‍ചില്ലുകള്‍ എന്നിവ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഏകദേശം അമ്പതിനായിരം രൂപയുടെ നാശ നഷ്ടമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

2012ലെ ഹോസ്പിറ്റൽല്‍ ആക്ട് 14 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത് പ്രതികള്‍ ഓരോരുത്തരും അന്‍പതിനായിരം രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കുന്നതിനുള്ള കുറ്റമാണ് ചെയ്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

മുനമ്പം എസ്ഐ ആയ ഷെഫീഖ്,എഎസ്ഐ രാജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫൂസര്‍മാരായ ശിവദാസന്‍, ഗിരീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment