Kochi pocso arrest l പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ കഞ്ചാവുമായി പിടിയില്‍ Kochi pocso arrest
Kochi pocso arrest പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാകുളത്ത് നിന്നും മുനമ്പത്ത് എത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പള്ളിപ്പുറം കോവിലകത്തും കടവ് വലിയവീട്ടില്‍ വിബി,പാറയില്‍ വീട്ടില്‍ സാം ആന്റണി എന്നിവരാണ് മുനമ്പം പോലീസിന്‍റെ പിടിയിലായത്.
ഫേസ്ബൂക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കിയാണ് പെണ്‍കുട്ടിയെ ഇവര്‍ മുനമ്പത്തെക്ക് കൊണ്ടുപോയത്. മുനമ്പത്തെ ഒരു വീട്ടില്‍ വെച്ചും പിന്നീട് പള്ളിപ്പുറം പള്ളിക്ക് സമീപം പുഴയരികില്‍ കിടന്ന മത്സ്യബന്ധന ബോട്ടില്‍ വെച്ചും ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
പ്രതികളെ പിടികൂടുമ്പോള്‍ ഒന്നാം പ്രതിയായ വിബി കയ്യില്‍ നിന്നും കഞ്ചാവും പോലീസ് കണ്ടെടുത്തു. ഇതിനെ ഇയാള്‍ക്കെതിരെ പ്രത്യേക കേസും എടുത്തിട്ടുണ്ട്. ആലുവ റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ മുനമ്പം എസ് ഐ ടി വി ഷിബു,എ എസ് ഐമാരായ അബ്ദുല്‍ അസീസ്,രാജീവ്, എസ്കി പി ഓ മാരായ ശിവദാസ്,കൃഷ്ണകുമാര്‍,സി പി ഓ സുബി,വനിതാ സി പി ഓ പ്രിന്‍സി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.ഞാറയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
Leave a Reply
You must be logged in to post a comment.