മാതാപിതാക്കളോട് കൊടും ക്രൂരത; മകൻ ഒളിവിൽ

മാതാപിതാക്കളോട് കൊടും ക്രൂരത; മകൻ ഒളിവിൽ

മാതാപിതാക്കളോട് ക്രൂരത കാട്ടി സ്വന്തം മകൻ. കോട്ടയം മുണ്ടക്കയ ത്താണ് സംഭവം. മനോനില തെറ്റിയ മാതാവിനോടും പിതാവിനോടും കൊടും ക്രൂരതയാണ് മകൻ കാട്ടിയത്. ഭക്ഷണവും മരുന്നും നൽകാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

ഭക്ഷണവും മരുന്നും ലഭിക്കാതെ അവശനിലയിലായ പിതാവ് പൊടിയൻ ( 80 ) മരിച്ചു. മാനസികനില തകരാറിലായ മാതാവിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ മകൻ റെജി ഒളിവിൽ പോയി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി മാതാപിതാ ക്കളെ റെജി മുറിയിൽ പൂട്ടിയിട്ടിരുന്ന തായാണ് വിവരം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മരുന്നും നൽകാതെയായിരുന്നു ഈ ക്രൂരത.

ആരും വീട്ടിൽ പ്രവേശിക്കാതിരിക്കാൻ പട്ടിയെ അഴിച്ചുവിട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. ജനപ്രതിനിധികൾ ഇടപെട്ടാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊടിയന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*