ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു

ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു

ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നാര്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ രാവിലെ ഒന്‍പത് മണിയോടെയാണ് തുറന്നത്. അഞ്ച് ക്യുബിക്സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.

കുണ്ടള ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു.

കുണ്ടള ഡാമിന്റെ പരമാവധി സംഭരണശേഷി 1758.69 ആണ്. എന്നാല്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം ഷട്ടര്‍ ഉയര്‍ത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment