Entertainment News | Munthiri Monchan | മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി മുന്തിരിമൊഞ്ചന്‍ ചിത്രീകരണം പൂര്‍ത്തിയായി
പി.ആര്‍.സുമേരന്‍
നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി.
Also Read >> അടിമാലിയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു
വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്.

Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ
ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപിക(കൈരാവി തക്കര്‍) വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്.
Also Read >> നടന്‍ സൗബിന്‍ സാഹീറിനെതിരെ കേസ്; അറസ്റ്റ് ചെയ്തു
ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക്ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവും(ഗോപിക അനില്‍) രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്‍റെ ഇതിവൃത്തം. ഈ സിനിമ തികച്ചും ലളിതവും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രമേയവുമാണെന്ന് സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ വ്യക്തമാക്കി.
Also Read >> അതിപ്രശസ്തനായ ഡാന്‍സറുടെ തനിനിറം പുറത്തു കൊണ്ടുവന്ന് പോലീസ്; അരുണിനെ കുടുക്കിയത് ഇങ്ങനെ
വളരെ സിംപിളായിട്ടാണ് കഥ പറയുന്നത്. പ്രേക്ഷകര്‍ക്ക് വളരെ വേഗം ഈ ചിത്രം ഉള്‍ക്കൊളളാനാകും.അവരെ രസിപ്പിക്കുന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരിമൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണെന്ന് സംവിധായകന്‍ പറഞ്ഞു.

Also Read >> ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ ചാരായം വാറ്റുന്നതിനിടയില്‍ പിടിയില്‍
ന്യൂജെന്‍ കുട്ടികളെ ഫ്രീക്കന്മാര്‍ എന്നും മറ്റും വിളിക്കുന്നതുപോലെ മലബാറില്‍ തമാശ കലര്‍ത്തിവിളിക്കുന്ന പേരാണ് മുന്തിരിമൊഞ്ചന്‍. മലബാറിന്‍റെ മെഫില്‍ഗാനത്തിന് പുറമെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചനെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.
ശ്രേയ ഘോഷാല്‍,ശങ്കര്‍ മഹാദേവന്‍,ഹരിശങ്കര്‍, വിജേഷ് ഗോപാല്‍, എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം ഒരുക്കിയിട്ടുള്ളത്.
കൊച്ചുകൊച്ചു സംഭവങ്ങളിലൂടെയാണ് മുന്തിരിമൊഞ്ചന്‍റെ കഥ വികസിക്കുന്നതെങ്കിലും ഗൗരവമായ ചില വിഷയങ്ങളെ രസകരമായി സമീപിച്ച് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ചിത്രമായി മുന്തിരിമൊഞ്ചന്‍ മാറിയിട്ടുണ്ടെന്നും തിരക്കഥാകൃത്ത് മനു ഗോപാല്‍ ചൂണ്ടിക്കാട്ടി.

ടൂര്‍ണമെന്‍റ്, ഒരു മെക്സിക്കന്‍ അപാരത,ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മനേഷ് കൃഷ്ണന്‍ നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചന്‍. ഗോപിക അനിലിന്‍റെ രണ്ടാമത്തെ ചിത്രം കൂടിയാണ് .ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികയ്ക്ക് തുല്യമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
കൊച്ചി , പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിട്ട് ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രം ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഇറോസ് ഇന്‍ര്‍നാഷണല്‍ ഈ മാര്‍ച്ച് മാസത്തില്‍ മുന്തിരിമൊഞ്ചന്‍ തിയറ്റേറിലെത്തിക്കുമെന്നാണ് പ്രതീക്ഷ. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്‍റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം – ഷാന്‍ ഹാഫ്സാലി, സംഗീതം-വിജിത്ത് നമ്പ്യാര്‍, പശ്ചാത്തല സംഗീതം-റിജോഷ്, ചിത്രസംയോജനം-അനസ്, വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്,പൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, സഹസംവിധാനം- അരുണ്‍ വര്‍ഗീസ്, ചിത്രസംയോജനം- അനസ്, ചമയം- അമല്‍ ചന്ദ്രന്‍, വരികള്‍ – റഫീക്ക് അഹമ്മദ്, മുരളീധരന്‍, മനുഗോപാല്‍, കലാസംവിധാനം- ഷെബീറലി.

പി.ആര്‍.ഒ – പി.ആര്‍.സുമേരന്‍, സംവിധാന സഹായികള്‍ – പോള്‍ വര്‍ഗീസ്, സുഹൈല്‍ സായ് മുഹമ്മദ്, അഖില്‍ വര്‍ഗീസ് ജോസഫ്, കപില്‍ ജെയിംസ് സിങ്, നിശ്ചല ഛായാഗ്രഹണം- രതീഷ് കര്‍മ്മ, അസ്സോസിയേറ്റ് ക്യാമറ – ഷിനോയ് ഗോപിനാഥ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ആന്‍റണി ഏലൂര്‍, സുജിത്ത് ഐനിക്കല്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.
Leave a Reply
You must be logged in to post a comment.